നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.
Jul 22, 2026 09:59 AM | By PointViews Editor

         2026-ൽ നീറ്റ് (NEET UG) പരീക്ഷയ്ക്ക് 22,79,743 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 22 ലക്ഷത്തോളം (22,05,035) വിദ്യാർഥികൾ പരീക്ഷ എഴുതുകയും ചെയ്തു. പക്ഷെ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ചോർന്നു. ചോർന്നു എന്നല്ല, ചോർത്തി. ആര് ചോർത്തി ? ചോർത്തുന്നത് എപ്പോഴും അതൊക്കെ കൈകാര്യം ചെയ്യുന്ന വേണ്ടപ്പെവരാണല്ലോ. ഇവിടെയത് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫിസിലെ ബിജെപി ഭരണ സംവിധാനത്തിലെ സുഖം അനുഭവിക്കുന്ന തട്ടിപ്പുകാരാണ് ചോർത്തിയത്. വിറ്റ് നല്ല തുകയും വാങ്ങി.

എന്താണ് സംഭവം? രാജ്യത്തെ പ്രമുഖ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET-UG)-ന്റെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുൻപ് തന്നെ ചോർന്നു. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെ ചോദ്യം ചെയ്ത ഈ വിവാദം, 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവിയെയും മെഡിക്കൽ പ്രവേശന പ്രക്രിയയെയും ഗുരുതരമായി ബാധിച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ചില വ്യക്തികളിലേക്കോ സംഘങ്ങളിലേക്കോ ചോദ്യപേപ്പർ എത്തിച്ചു കൊടുത്തു. അവർ ഉപയോഗിച്ചതിനൊപ്പം പണം നൽകുന്ന വിദ്യാർത്ഥികൾക്ക് ഈ ചോർന്ന ചോദ്യപേപ്പർ നൽകി ഉയർന്ന റാങ്കും മെഡിക്കൽ സീറ്റും ഉറപ്പാക്കിയതാണ് തട്ടിപ്പ്. ബിജെപി ഭരണവുമായി ഒട്ടിച്ചേർന്ന് നിൽക്കുന്ന തട്ടിപ്പുകാരാണ് ഈ ചതി ചെയ്തത്. വലിയ റാക്കറ്റുകൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. കൃത്രിമ മാർഗ്ഗങ്ങളിലൂടെ അർഹരായ വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുകയും പരീക്ഷയുടെ വിശ്വാസ്യത തന്നെ തകരുകയും ചെയ്തു.അവസരം നഷ്ടപ്പെടുകയും പഠനം സാധ്യമാകാതെ വരികയും ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു വരികയാണ്.NEET UG പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകൾക്കൊപ്പം, ചോദ്യപേപ്പർ ചോർച്ച, കൂടാതെ സിബിഎസ്ഇ പരീക്ഷയുടെ ഓൺ-സ്‌ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിലെ വീഴ്ചകളും പ്രശ്നമായി. ഇവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെടുന്നത്. രാജി വച്ചില്ലെങ്കിൽ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.2026 മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ "പാറ്റകളോട്" (cockroaches) ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പരാമർശത്തിനുള്ള മറുപടിയായാണ് ആം ആദ്മി മുൻ സ്റ്റാറ്റ്രാജിസ്റ്റായിരുന്ന അഭിജീത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആശയവുമായി രംഗത്തെത്തിയത്. "അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" (Voice of the Lazy & Unemployed) എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. ഇവർ നീറ്റ്, സിബിഎസ്ഇ തട്ടിപ്പുകൾക്കെതിരെ രംഗത്തുവന്നതോടെ സമരം രൂക്ഷമായി. ഒടുവിൽ ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ സമരമുഖത്തേക്ക് എത്തിയതോടെ വിഷയം ആളിക്കത്തുകയാണ്.എന്താണ് നീറ്റ് എന്ന് കൃത്യമായി അറിയൂ.NEET - നീറ്റ് - എന്നത് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്' (National Eligibility cum Entrance Test) എന്നതിന്റെ ചുരുക്കരൂപമാണ്. ഇന്ത്യയിലുടനീളമുള്ള സർക്കാർ, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര തലത്തിലുള്ള മെഡിക്കൽ (MBBS), ഡെന്റൽ (BDS), ആയുഷ് (AYUSH) കോഴ്‌സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഏകവും നിർബന്ധിതവുമായ ദേശീയതല പ്രവേശന പരീക്ഷയാണിത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് ഈ പരീക്ഷ നടത്തുന്നത്. ഏകീകൃതവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ പ്രവേശന നടപടിക്രമം നടപ്പിലാക്കുന്നതിനായി, വിവിധ സംസ്ഥാന-സ്ഥാപന തലങ്ങളിലായി ചിതറിക്കിടന്നിരുന്ന പല പരീക്ഷകൾക്കും പകരമായാണ് ഇത് കൊണ്ടുവന്നത്. രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക മാർഗ്ഗമായി ഇത് പ്രവർത്തിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി). മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ (MCQs) അടങ്ങിയതാണ് ഈ പരീക്ഷ. ആകെ 720 മാർക്കാണ് പരീക്ഷയ്ക്കുള്ളത്; ശരിയായ ഉത്തരത്തിന് +4 മാർക്കും തെറ്റായ ഉത്തരത്തിന് -1 മാർക്ക് വീതം കുറയ്ക്കുകയും ചെയ്യുന്നു. NEET (UG) പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി കുറഞ്ഞത് 17 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവ പ്രധാന വിഷയങ്ങളായി ഉൾപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് (അല്ലെങ്കിൽ തത്തുല്യമായത്) വിജയിച്ചിരിക്കണം അല്ലെങ്കിൽ പരീക്ഷ എഴുതുന്നവരായിരിക്കണം. ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക് PCB വിഷയങ്ങളിൽ ആകെ50% മാർക്ക് ആവശ്യമാണ്, അതേസമയം സംവരണ വിഭാഗം വിദ്യാർത്ഥികൾക്ക് 40% മാർക്ക് മതിയാകും.

ഇന്ത്യയിൽ മെഡിക്കൽ പ്രവേശനത്തിനായി നടത്തുന്ന നീറ്റ് (NEET-UG) പരീക്ഷയുടെ ചോദ്യപേപ്പർ, പരീക്ഷയ്ക്ക് മുമ്പ് അനധികൃതമായി പുറത്തുവരുന്നതിനെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ച എന്ന് പറയുന്നത്. പണം നൽകി ചില ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പറും ഉത്തരങ്ങളും നേരത്തെ ലഭ്യമാക്കി, അർഹരായ വിദ്യാർത്ഥികളുടെ അവസരങ്ങൾ തട്ടിയെടുക്കുന്ന വലിയ ക്രമക്കേടാണിത്.രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.NTA (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) സംവിധാനത്തിൽ നിന്നാണ് ഒന്നിലധികം സെറ്റ് ചോദ്യപേപ്പറുകൾ ചോർന്നത് എന്ന് കണ്ടെത്തിയിരുന്നു. കൈപ്പടയിലുള്ളതും ടൈപ്പ് ചെയ്തതുമായ ചോദ്യപേപ്പറുകൾ ഇത്തരത്തിൽ പുറത്തുവന്നു. ഈ വിഷയത്തിൽ പ്രതികൾക്കെതിരെ സിബിഐ (CBI) അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ സോനം വാങ്ചുക് അടക്കമുള്ളവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ വലിയ സമരങ്ങളും നടന്നു. പരീക്ഷാ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാനും ഭാവിയിൽ ഇത്തരം ചോർച്ചകൾ ഒഴിവാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നാക്കിട്ടലക്കുന്നതല്ലാതെ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല.ദുരൂഹമായ വിദ്യാഭ്യാസ യോഗ്യതയും സംശയകരമായ സർട്ടിഫിക്കറ്റുകളും ഉള്ളവർ ഭരിക്കുന്ന രാജ്യത്ത് ഖജനാവ് തന്നെ മൊത്തം കൊള്ളയടിക്കുകയാണ്. അതിനിടയിലാണ് ചോദ്യപേപ്പർ ചോരുന്നത്. എന്തോന്ന് ഭരണമിത്? കേരളത്തിൽ വിജയൻ കട്ട് മോഷ്ടിച്ച് പിഎസ്സിയെ കൂത്തുപാള എടുപ്പിച്ചു വച്ചിരിക്കുകയാണ്. വിജയൻ്റെ ആശാനാണ് നീറ്റ് തട്ടിപ്പുകാരുടെ രക്ഷാധികാരിയായി കേന്ദ്രത്തിൽ ഇരിക്കുന്നത്.'

പോംവഴി: ഓരോ സംസ്ഥാനത്തും അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരും ചേർന്ന് പരീക്ഷ നടത്തട്ടെ. അധികാര വികേന്ദ്രീകരണവും ഫെഡറലിസവുമാണ് രാജ്യത്തിൻ്റെ ഭരണഘടനാ നിയോഗം.

Let's examine the issue and reason behind 22 lakh students demanding the dismissal of the minister who conducted the NEET exam without NEET.

Related Stories
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
Top Stories